വാഷിങ്ടണ്‍: സംഘര്‍ഷാവസ്ഥ വര്‍ധിച്ചുവരുന്നതിനിടെ ചൈനയുമായി വിട്ടുവീഴ്ച ചെയ്യുന്നതിനു 500ലേറെ ശാസ്ത്രജ്ഞര്‍ക്കെതിരേ യുഎസ് അന്വേഷണം. രാജ്യത്തെ വിവിധ കോളജുകളിലും സര്‍വകലാശാലകളിലും ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് ചൈനയുമായി ബന്ധം സ്ഥാപിക്കുകയും സഹായം ചെയ്യുകയും ചെയ്യുന്നതായി യുഎസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. യുഎസ് സെനറ്റില്‍ ആരോഗ്യ-വിദ്യാഭ്യാസം-തൊഴില്‍-പെന്‍ഷന്‍ കമ്മിറ്റി(ഹെല്‍പ്-എച്ച്ഇഎല്‍പി) മുമ്പാകെ നടന്ന വാദത്തിനിടെയാണ് 500 ഓളം യുഎസ് ശാസ്ത്രജ്ഞര്‍ ചൈനയോടും മറ്റ് വിദേശ രാജ്യങ്ങളോടും അനുകൂല സമീപനം സ്വീകരിക്കുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ ബയോമെഡിക്കല്‍ ഗവേഷണത്തെ ചൈന പോലുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഹിയറിങ് നടത്തിയത്. ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ സഹകരണ സ്വഭാവം പ്രയോജനപ്പെടുത്താനും യുഎസ് പിന്തുണയുള്ള ഗവേഷകരെ അനാവശ്യമായി സ്വാധീനിക്കാനുമായി വിദേശ സര്‍ക്കാരുകള്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തങ്ങളുടെ പ്രാഥമിക പൊതുജനാരോഗ്യ ഗവേഷണ സ്ഥാപനം ഇത്തരം ശാസ്ത്രജ്ഞരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഫെഡറല്‍ ഗ്രാന്റുകള്‍ ലഭിക്കുന്ന 90 സ്ഥാപനങ്ങളില്‍ 200ലേറെ പേരെ കുറിച്ച് അന്വേഷണം നടത്തിയതായും യുഎസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ(എന്‍എഎച്ച്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൈക്കല്‍ ലോവര്‍ പറഞ്ഞു. അന്വേഷണത്തില്‍ 90 ശതമാനം ശാസ്ത്രജ്ഞരെയും ചൈന പിന്തുണച്ചിട്ടുണ്ടെന്ന് ഹിയറിങില്‍ ലോവര്‍ പറഞ്ഞു. ഹെല്‍പ് കമ്മിറ്റി ചെയര്‍മാനായ സെനറ്റര്‍ പാറ്റി മുറെയും എന്‍എഎച്ച് റിപോര്‍ട്ടിനെക്കുറിച്ചും ഗ്രാന്റ് സ്വീകരിച്ച 507 ശാസ്ത്രജ്ഞരെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. 2020ല്‍ ആകെ 30,000 പേര്‍ക്കാണ് ഗ്രാന്റ് ലഭിച്ചത്. ബയോമെഡിക്കല്‍ റിസര്‍ച്ച് കമ്മ്യൂണിറ്റിയിലെ അമിത വിദേശ സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും തടയാനും പരിഹരിക്കാനുമുള്ള നയങ്ങളും നടപടിക്രമങ്ങളും നടപ്പാക്കുന്നതില്‍ എന്‍എഎച്ച് പുരോഗതി കൈവരിച്ചതായു മുറെ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രവൃത്തികളിലേര്‍പ്പെടുന്നവരെ യുഎസ് ഏജന്‍സി ചില സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കുകയും ഇടപെടലുകള്‍ നടത്തുകയും ഫണ്ട് റദ്ദാക്കുകയും ചിലരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫോക്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സങ്കീര്‍ണമായ കുറ്റവാളികളാണ്. എന്നാല്‍ മറ്റ് വിദേശ സ്ഥാപനങ്ങളും നമ്മുടെ ബയോമെഡിക്കല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് കമ്മിറ്റിയിലെ റാങ്കിങ് അംഗമായ സെനറ്റര്‍ റിച്ചാര്‍ഡ് ബര്‍ പറഞ്ഞു. അക്കാദമിക് റിസര്‍ച്ച് കമ്മ്യൂണിറ്റിയിലേക്ക് നുഴഞ്ഞുകയറാനും ബയോമെഡിക്കല്‍ ഗവേഷണത്തിനായി യുഎസ് നടത്തിയ ഫലങ്ങള്‍ ഇല്ലാതാക്കാനുമുള്ള ആസൂത്രിതമായ ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, ബൗദ്ധിക സ്വത്തവകാശ മോഷണം, വ്യാപാര തര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ യുഎസ്-ചൈന സംഘര്‍ഷങ്ങള്‍ ഈയിടെ വര്‍ധിച്ചിരുന്നു. ഇതിനു പുറമെ 2020 ജൂലൈയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം ഹ്യൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ യുഎസില്‍ നിന്ന് ശാസ്ത്രീയ ഗവേഷണങ്ങള്‍ മോഷ്ടിക്കാനായി ചൈനീസ് സര്‍ക്കാരിന്റെ ചാരന്മാരായി പ്രവര്‍ത്തിക്കുന്നതായും ട്രംംപ് ഭരണകൂടം ആരോപിച്ചിരുന്നു.
Hundreds of US-funded scientists under probe for being compromised by China