ആണവ കരാറിലേക്ക് മടങ്ങിയാലും ഇറാനുമേലുള്ള 'നൂറു കണക്കിന്' ഉപരോധം നിലനില്‍ക്കുമെന്ന് യുഎസ്

ഇറാന്റെ നേതൃത്വത്തിലുള്ള ബഹുമുഖ ആണവ കരാര്‍ പ്രകാരം ധാരണയിലെത്തിയ ശേഷവും ഇറാനെതിരെയുള്ള നൂറുകണക്കിന് ഉപരോധങ്ങള്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

Update: 2021-06-10 04:07 GMT

വാഷിങ്ടണ്‍: ആണവ കരാറിലേക്ക് തിരിച്ചെത്തിയാലും ഇറാനെതിരേ ചുമത്തിയ 'നൂറുകണക്കിന'് ഉപരോധങ്ങള്‍ നിലനില്‍ക്കുമെന്ന് യുഎസ്. ഇറാന്റെ നേതൃത്വത്തിലുള്ള ബഹുമുഖ ആണവ കരാര്‍ പ്രകാരം ധാരണയിലെത്തിയ ശേഷവും ഇറാനെതിരെയുള്ള നൂറുകണക്കിന് ഉപരോധങ്ങള്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ചൊവ്വാഴ്ച സെനറ്റ് വിനിയോഗ കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ത്ഥ ആണവ കരാറിന് അനുസൃതമായി രാജ്യം മടങ്ങുന്നതിന് പകരമായി ഇറാനെതിരായ ചില ഉപരോധങ്ങള്‍ നീക്കാന്‍ യുഎസ് തയ്യാറായിരുന്നു, എന്നാല്‍ ഇറാന്റെ 'അസ്ഥിരപ്പെടുത്തുന്ന' പെരുമാറ്റം തുടരുകയാണെങ്കില്‍ 'നൂറുകണക്കിന്' ഉപരോധങ്ങള്‍ നിലനില്‍ക്കുമെന്നാണ് ബ്ലിങ്കന്‍ പറഞ്ഞത്. സമ്പൂര്‍ണ ഉപരോധം പിന്‍വലിക്കുന്നതിന് ഇറാന്‍ ഈ മേഖലയിലെ മോശം പെരുമാറ്റം അവസാനിപ്പിക്കേണ്ടതുണ്ട്.

കരാറിന് അനുസൃതമായി മടങ്ങിവരാന്‍ ഇറാന്‍ സന്നദ്ധമാണോ എന്നും അതിന് ചെയ്യേണ്ടത് ചെയ്യാന്‍ ഇറാന് കഴിയുമോ എന്നും തങ്ങള്‍ക്ക് അറിയില്ല. അത് യഥാര്‍ത്ഥത്തില്‍ ഫലപ്രദമാണോ എന്ന് നോക്കികാണാമെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

യുഎസുമായുള്ള അന്തിമ കരാറില്‍ കാര്യമായ പുരോഗതി കൈവരിച്ചതായും ആഗസ്തില്‍ ഇറാന്റെ പുതിയ പ്രസിഡന്റ് ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു കരാര്‍ ഉറപ്പിക്കാന്‍ സാധ്യതയില്ലെന്നും ഇറാനിയന്‍ വൃത്തങ്ങള്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിരുന്നു.

Tags:    

Similar News