തെലങ്കാനയില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്
തിങ്കളാഴ്ച രാവിലെ തെലങ്കാനയിലെ കച്ചെഗുഡ റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. എംഎംടിഎസ് ട്രെയിനും കോംഗു എക്സ്പ്രസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. തിങ്കളാഴ്ച രാവിലെ തെലങ്കാനയിലെ കച്ചെഗുഡ റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. എംഎംടിഎസ് ട്രെയിനും കോംഗു എക്സ്പ്രസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. റെയില്‍വേ സ്റ്റേഷന് പരിധിയിലായതിനാല്‍ ട്രെയിനുകള്‍ക്ക് വേഗം കുറവായിരുന്നു. അതിനാല്‍, വന്‍ ദുരന്തമൊഴിവായി.
ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകള്‍ പാളംതെറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റെയില്‍വേ അധികൃതരും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമിക റിപോര്‍ട്ട് അനുസരിച്ച് ലോക്കല്‍ ട്രെയിനിന്റെ ഡ്രൈവര്‍ ഇപ്പോഴും എന്‍ജിനില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അപകടകാരണം റെയില്‍വേ അധികൃതര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.