വിദ്വേഷ പ്രചാരകര്‍ക്കെതിരേ മുസ് ലിംകളോട് ഐക്യദാര്‍ഢ്യം; നാളെ നോമ്പെടുക്കുമെന്ന് മാര്‍കണ്ഡേയ കഠ്ജു
മുസ് ലികളെ തീവ്രവാദികളും ദേശവിരുദ്ധരും ആയി ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്നും മാര്‍കണ്ഡേട കഠ്ജു പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരകര്‍ക്കെതിരേ മുസ് ലിം സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ നോമ്പെടുക്കുമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കഠ്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നാളെ പുണ്യ റമദാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ചയാണെന്നും മുസ് ലിം സഹോദരി സഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ നോമ്പെടുക്കുമെന്നും മാര്‍കണ്ഡേയ കഠ്ജു അറിയിച്ചു.
മുസ് ലികളെ തീവ്രവാദികളും ദേശവിരുദ്ധരും ആയി ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്നും മാര്‍കണ്ഡേട കഠ്ജു പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ലോകത്തെ എല്ലാ അമുസ് ലിം സുഹൃത്തുക്കളും ഇതിന്റെ ഭാഗമാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നോമ്പിന്റെ സമയവും അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.15 മുതല്‍ വൈകീട്ട് ഏഴ് വരേ എല്ലാവരും അന്നപാനം പോലും ഉപേക്ഷിച്ച് നോമ്പിന്റെ ഭാഗമാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.