പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്: ഇന്ത്യന്‍ അമേരിക്കന്‍ മുസ് ലിം കൗണ്‍സില്‍ അപലപിച്ചു

Update: 2022-09-23 07:05 GMT

ന്യൂയോര്‍ക്ക്: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അന്യായ അറസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ് ലിം കൗണ്‍സില്‍ അപലപിച്ചു. 100ലധികം മുസ് ലിം നേതാക്കളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യന്‍ അമേരിക്കന്‍ മുസ് ലിം കൗണ്‍സില്‍ ട്വീറ്റ് ചെയ്തു. ഇത് ഇന്ത്യയുടെ മുസ്‌ലിം നേതൃത്വത്തിന് നേരെയുള്ള വലിയ തോതിലുള്ള അടിച്ചമര്‍ത്തലാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിയില്‍ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് 15 സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ-ഇഡി സംഘം റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം, ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, ദേശീയ നേതാക്കളായ ഇ എം അബ്ദുല്‍ റഹ്മാന്‍, പ്രഫ. പി കോയ തുടങ്ങി നേതാക്കളെ അറസ്റ്റ് ചെയ്തു.

Tags:    

Similar News