തൂഫാനുല്‍ അഖ്‌സ വാര്‍ഷികത്തില്‍ ഇസ്രായേലിന് തിരിച്ചടി;ചീഫ് വാറന്റ് ഓഫിസര്‍ കൊല്ലപ്പെട്ടു

Update: 2024-10-07 14:21 GMT

ജെറുസലേം: തൂഫാനുല്‍ അഖ്‌സയുടെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി. ലെബനാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യത്തിലെ ചീഫ് വാറന്റ് ഓഫിസര്‍ കൊല്ലപ്പെട്ടു. യൂനിറ്റ് 1515 ലെ ചീഫ് വാറന്റ് ഓഫിസര്‍ റിസര്‍വിസ്റ്റ് അവീവ് മേഗന്‍(43) ആണ് കൊല്ലപ്പെട്ടത്. ഇതോടെ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 729 ആയെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഒക്‌ടോബര്‍ ഏഴ് ആക്രമണത്തിന്റെ ഒരു വര്‍ഷം തികയുന്ന വേളയില്‍ തെല്‍ അവീവില്‍ ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു. ലെബനന്‍ തലസ്ഥാനത്ത് ഇസ്രായേല്‍ സൈന്യം ആക്രമണം തുടരുന്നതിനിടെ തെക്കന്‍ ബെയ്‌റൂത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേല്‍ നഗരമായ ഹൈഫയില്‍ 10 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഉടന്‍ തന്നെ പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം സിവിലിയന്മാരോട് ഉത്തരവിടുകയും കനത്ത ബോംബാക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒമ്പത് കുട്ടികളാണ്. ഗസയില്‍, 2023 ഒക്‌ടോബര്‍ മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 41,909 പേര്‍ കൊല്ലപ്പെടുകയും 97,303 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News