സിറിയയില്‍ അതിശക്തമായ ബോംബിട്ട് ഇസ്രായേല്‍; റിക്ടര്‍ സ്‌കെയിലില്‍ 3.1 ഭൂകമ്പ തീവ്രത (വീഡിയോ)

Update: 2024-12-16 11:56 GMT

ദമസ്‌കസ്: സിറിയയില്‍ അതിശക്തമായ ബോംബിട്ട് ഇസ്രായേല്‍. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ടാര്‍ടസ് നഗരത്തിലാണ് ബോംബിട്ടത്. അണുബോംബ് പൊട്ടുന്നത് പോലെ തീക്കുട വിരിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 3.1 ഭൂകമ്പ തീവ്രത രേഖപ്പെടുത്തി.

2012ന് ശേഷം ഇസ്രായേല്‍ നടത്തിയ ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ഇതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആക്രമണത്തില്‍ സിറിയന്‍ സൈന്യത്തിന്റെ മിസൈല്‍ സംവിധാനങ്ങളും മറ്റും പൂര്‍ണമായും തകര്‍ന്നു.

Similar News