രാജസ്ഥാന്‍ പോലിസ് പദാവലിയില്‍ നിന്ന് ഉര്‍ദു വാക്കുകള്‍ ഒഴിവാക്കും; ചലാന് പകരം ഹിന്ദി വാക്ക് വരും
ആഭ്യന്തര സഹമന്ത്രി ജവഹര്‍ സിങ് ബെദാം ഡിജിപി യു ആര്‍ സാഹുവിന് നല്‍കിയ നിര്‍ദേശ പ്രകാരമാണ് നടപടി.
ജയ്പൂര്‍: രാജസ്ഥാന്‍ പോലിസിന്റെ പദാവലിയില്‍ നിന്നും മുഗള്‍ കാലത്തെ ഉര്‍ദു വാക്കുകള്‍ ഒഴിവാക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചു. ശുദ്ധമായ ഹിന്ദി വാക്കുകള്‍ ഉര്‍ദുവാക്കുകള്‍ പകരം ഉപയോഗിക്കാനാണ് തീരുമാനം. ഉര്‍ദു വാക്കുകള്‍ക്ക് ഹിന്ദി ബദല്‍ കണ്ടെത്താന്‍ പോലിസ് സേനയെ സര്‍ക്കാര്‍ ചുമതപ്പെടുത്തി. ആഭ്യന്തര സഹമന്ത്രി ജവഹര്‍ സിങ് ബെദാം ഡിജിപി യു ആര്‍ സാഹുവിന് നല്‍കിയ നിര്‍ദേശ പ്രകാരമാണ് നടപടി.
'' ഉര്‍ദു, ഫാര്‍സി, അറബിക് എന്നീ ഭാഷകള്‍ മുഗള്‍കാലം മുതല്‍ ഉപയോഗിക്കുന്നു. മുഗള്‍ കാലത്ത് ഉര്‍ദു സ്‌കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം വിദ്യഭ്യാസ നയത്തില്‍ മാറ്റമുണ്ടായി. ഇപ്പോള്‍ ഹിന്ദിയാണ് പ്രധാനമായും പഠിപ്പിക്കുന്നത്. മൂന്നാം ഭാഷയായി സംസ്‌കൃതവും പഠിപ്പിക്കുന്നു. '' -മന്ത്രിയുടെ കത്ത് പറയുന്നു. ചലാന്‍ അടക്കമുള്ള നിരവധി വാക്കുകള്‍ എടുത്തു പകരം ഹിന്ദിവാക്കുകള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.