അതുല്‍ സുഭാഷിന്റെ ആത്മഹത്യ: അമ്മാവന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Update: 2024-12-17 02:18 GMT

അലഹബാദ്: ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം സഹിക്കാനാവാതെ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ സുശില്‍ സിങാനിയക്ക് അലഹബാദ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതുലിന്റെ ഭാര്യ നികിതയുടെ അമ്മാവനാണ് സുശില്‍. അതുലിന്റെ മരണത്തില്‍ പ്രധാനമായും ആരോപണം വന്നിരിക്കുന്നത് ജോന്‍പൂര്‍ കുടുംബകോടതി ജഡ്ജി റീത്ത കൗശിക്കിന് എതിരെയാണെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ മറ്റു പ്രതികളായ നികിതയുടെ അമ്മ നിഷയും സഹോദരനും റിമാന്‍ഡിലാണ്. അതിനാല്‍ സുശില്‍ ബംഗളൂരു പോലിസുമായി ബന്ധപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഇടക്കാല ജാമ്യം നല്‍കിയത്.

Similar News