കോവിന്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന റിപോര്‍ട്ട് തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Update: 2021-06-10 18:41 GMT
ന്യൂഡല്‍ഹി: കോവിന്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന റിപോര്‍ട്ടുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി. ഇത്തരം റിപോര്‍ട്ടുകള്‍ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. വാക്‌സിനേഷന്‍ സംബന്ധിച്ച എല്ലാ ഡാറ്റയും സുരക്ഷിതവും ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോവിനില്‍ രജിസ്റ്റര്‍ ചെയ്ത 150 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റാബേസ് ഹാക്കര്‍മാരുടെ ഒരു ഗ്രൂപ്പ് ചോര്‍ത്തി വില്‍പനയ്ക്ക് തയ്യാറായതായി വ്യാഴാഴ്ച റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

    സംഭവത്തെ കുറിച്ച് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ (MieIY) കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അന്വേഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി, പുറത്തുള്ള ഒരു സ്ഥാപനവുമായും കോവിന്‍ ഡാറ്റകള്‍ പങ്കിടുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.

    'കോവിന്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെട്ടതായി അടിസ്ഥാനരഹിതമായ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, ഈ റിപോര്‍ട്ടുകള്‍ വ്യാജമാണെന്ന് തോന്നുന്നു. എന്നിരുന്നാലും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും എംപവര്‍ഡ് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനും(ഇജിവിഎസി)ന്റെ കംപ്യൂട്ടല്‍ എമര്‍ജന്‍സി ടീമും അന്വേഷിക്കുന്നുണ്ടെന്നും ഐടി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

    അതേസമയം, ഗുണഭോക്താക്കളുടെ ജിയോ ലൊക്കേഷന്‍ പോലുള്ള വിവരങ്ങള്‍ ചോര്‍ന്നതായി അവകാശപ്പെടുന്ന ഡാറ്റകള്‍ കോവിനില്‍ ശേഖരിക്കുന്നില്ലെന്ന് എംപവര്‍ഡ് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ (കോവിന്‍) ചെയര്‍മാന്‍ ഡോ. ആര്‍ എസ് ശര്‍മ പറഞ്ഞു. കോവിനെ ഹാക്ക് ചെയ്യാന്‍ കഴിയില്ലയ ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്), ക്യാപ്ച എന്നിവയുടെ സവിശേഷതകള്‍ മറികടക്കാന്‍ കഴിയില്ലെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

'Incorrect and baseless': Health ministry dismisses reports of CoWin data breach


Tags:    

Similar News