ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി; അബ്ദുല്‍ മജീദ് നാടണഞ്ഞു

കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി നാടാണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റിയുടെ 'നാട്ടിലെക്ക് ഒരു വിമാനടിക്കറ്റ്' പദ്ധതി പ്രകാരം അബ്ദുള്‍ മജീദിന് ടിക്കറ്റു നല്‍കുകയുമായിരുന്നു.

Update: 2020-07-02 04:55 GMT

ദമ്മാം: 10വര്‍ഷത്തോളമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദോഹയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി അബ്ദുല്‍ മജീദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സഹായത്തോടെ നാടണഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം മാസങ്ങളോളമായി സ്‌പോണ്‍സര്‍ പുറത്താക്കിയ അബ്ദുല്‍ മജീദ് ജോലി നഷ്ടപ്പെട്ടതിനാല്‍ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയായിരുന്നു.

ഖോബാര്‍ ദോഹയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്താലായിരുന്നു ഇക്കാലയളവില്‍ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് അബ്ദുല്‍ മജീദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ ഷാജഹാന്‍ കല്ലമ്പലവുമായി ബന്ധപെടുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍സലാം മാസ്റ്റര്‍, അഷ്‌റഫ് മേപ്പയ്യൂര്‍, ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍, ദോഹ ബ്രാഞ്ച് കമ്മിറ്റി അംഗം ഷൗക്കത്ത് ചെറുവണ്ണൂര്‍ എന്നിവര്‍ ഇടപെടുകയും, കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി നാടാണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റിയുടെ 'നാട്ടിലെക്ക് ഒരു വിമാനടിക്കറ്റ്' പദ്ധതി പ്രകാരം അബ്ദുള്‍ മജീദിന് ടിക്കറ്റു നല്‍കുകയുമായിരുന്നു. ഈ ടിക്കറ്റില്‍ അബ്ദുല്‍ മജീദ് കഴിഞ്ഞ ദിവസം ഫാളൈ നാസിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ അബ്ദുല്‍ മജീദ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. 

Tags:    

Similar News