13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
ഇസ്‌ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് ബന്‍ദുങ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ പ്രിന്‍സിപ്പളിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ജക്കാര്‍ത്ത: 13 പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷയ്ക്ക് വിധിച്ച് ഇന്തോനേസ്യന്‍ കോടതി. ആദ്യം ജീവപര്യന്തം ശിക്ഷയ്ക്കാണ് കോടതി വിധിച്ചതെങ്കിലും വധശിക്ഷയ്ക്കുള്ള പ്രോസിക്യൂട്ടറുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ഇസ്‌ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് ബന്‍ദുങ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ പ്രിന്‍സിപ്പളിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇന്തോനേസ്യയെ ഞെട്ടിച്ച ഈ സംഭവം രാജ്യത്ത് വന്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഹെറി വിരാവന്റെ കേസ് ഇന്തോനേഷ്യയെ സ്തംഭിപ്പിക്കുകയും മതപരമായ ബോര്‍ഡിംഗ് സ്‌കൂളുകളിലെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. വിരാവനെ ആദ്യം ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഫെബ്രുവരിയില്‍ ബന്ദൂങ്ങിലെ കോടതി വിരാവനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് ശേഷം വധശിക്ഷ ആവശ്യപ്പെട്ട പ്രോസിക്യൂട്ടര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കുമെന്ന് ജഡ്ജി തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
2016 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് പ്രായപൂര്‍ത്തിയാകാത്ത 13 വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചത്. 11 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്. സ്‌കൂളില്‍ വച്ചും വാടക ഫഌറ്റുകളില്‍ വച്ചും ഹോട്ടലുകല്‍ വച്ചുമാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്.
ഇവരില്‍ ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാകുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പളിന്റെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. കേസില്‍ ആദ്യം വാദം കേട്ട കോടതി ഫെബ്രുവരിയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രോസിക്യൂട്ടര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഈ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേസ്യ.