അട്ടപ്പാടി ട്രൈബല്‍ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരേ അന്വേഷണം

ശിശുമരണങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നായിരുന്നു പ്രഭുദാസിന്റെ ആരോപണം. അല്ലാത്തപ്പോള്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

Update: 2021-12-23 10:57 GMT

തിരുവനന്തപുരം: അട്ടപ്പാടി, കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരേ ആരോഗ്യവകുപ്പിന്റെ അന്വേഷണം. ആശുപത്രിയിലെ ക്രമക്കേടുകളും പ്രഭുദാസിനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ചുമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്കെതിരേ ഡോ. പ്രഭുദാസ് പരസ്യമായി ആരോപണമുന്നയിച്ചിരുന്നു.

 ശിശുമരണങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നായിരുന്നു പ്രഭുദാസിന്റെ ആരോപണം. അല്ലാത്തപ്പോള്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യവകുപ്പിനെതിരേ പരസ്യവിമര്‍ശനമുന്നയിച്ചതോടെ അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. സര്‍ക്കാറിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് അന്വേഷണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Tags:    

Similar News