പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിച്ചു: പി സി ജോര്‍ജിനെ ശാസിക്കാന്‍ ശുപാര്‍ശ

എംഎല്‍എ അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കമ്മിറ്റി വിലയിരുത്തി.

Update: 2021-01-20 09:27 GMT

തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എയെ ശാസിക്കാന്‍ നിയമസഭ പ്രിവിലേജ്‌സ് ആന്റ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ. വനിത കമ്മിഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ ഉള്‍പ്പെടെയുള്ളവരാണ് ജോര്‍ജിനെതിരേ പരാതിയുമായി രംഗത്തുള്ളത്.

കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പി സി ജോര്‍ജിനെതിരായ പരാതി സഭയില്‍ വച്ചത്.പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ എംഎല്‍എ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റി ഇക്കാര്യം പരിശോധിച്ചിരുന്നു. എംഎല്‍എ അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കമ്മിറ്റി വിലയിരുത്തി. തുടര്‍ന്ന് എംഎല്‍എയെ ശാസിക്കാന്‍ ശുപാര്‍ശ ചെയ്തുള്ള റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

Tags:    

Similar News