'ബിജെപി നേതാക്കളുടെ കുടുംബത്തിലെ മിശ്രവിവാഹങ്ങള്‍ ലൗജിഹാദാണോ?': ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പരിഹസിച്ച് ഭൂപേഷ് ബാഗേല്‍
'വിവിധയിടങ്ങളില്‍ നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ അന്യമതങ്ങളില്‍നിന്നുവിവാഹം കഴിച്ചിട്ടുണ്ട്. ഈ വിവാഹങ്ങള്‍ ലവ് ജിഹാദ്' എന്ന നിര്‍വചനത്തില്‍ വരുന്നതാണോ എന്ന് താന്‍ ബിജെപി നേതാക്കളോട് ചോദിക്കുകയാണ്'.- മാധ്യമങ്ങളോട് സംസാരിക്കവെ ഭൂപല്‍ ചോദിച്ചു.
റായ്പൂര്‍: 'ലൗ ജിഹാദ്' ആരോപണങ്ങളുയര്‍ത്തി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ അപഹസിച്ച് ചത്തീസ്ഗ്ഢ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍.
ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ നടത്തിയ മിശ്ര വിവാഹങ്ങള്‍ 'ലവ് ജിഹാദ്' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമോ എന്ന് അദ്ദേഹം ചോദിച്ചു. 'വിവിധയിടങ്ങളില്‍ നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ അന്യമതങ്ങളില്‍നിന്നുവിവാഹം കഴിച്ചിട്ടുണ്ട്. ഈ വിവാഹങ്ങള്‍ ലവ് ജിഹാദ്' എന്ന നിര്‍വചനത്തില്‍ വരുന്നതാണോ എന്ന് താന്‍ ബിജെപി നേതാക്കളോട് ചോദിക്കുകയാണ്'.- മാധ്യമങ്ങളോട് സംസാരിക്കവെ ഭൂപല്‍ ചോദിച്ചു.
ലൗ ജിഹാദിനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും തടയാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചതിന് പിന്നിലെയാണ് ഭൂപേഷ് ബാഗലിന്റെ പ്രസ്താവന.
ലൗ ജിഹാദിനെതിരേ സംസ്ഥാനത്തിന് ഉടന്‍ നിയമമുണ്ടാകുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ നയിക്കുന്ന മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു.