പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്റര്‍പോള്‍ പിടികൂടി

Update: 2025-03-27 00:44 GMT
പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്റര്‍പോള്‍ പിടികൂടി

കണ്ണൂര്‍: യുഎഇയിലെ ദുബൈയില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി അഞ്ചരക്കോടി രൂപ തട്ടിയെടുത്ത യുവാവിനെ രാജ്യാന്തര പോലിസ് ഏജന്‍സിയായ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. ചെറുകുന്ന് മുണ്ടപ്രം സ്വദേശി വളപ്പിലെ പീടികയിലെ വി പി സവാദിനെ(30)യാണ് ചൊവ്വാഴ്ച വൈകീട്ട് പയ്യന്നൂര്‍ പാലക്കോട്ടുനിന്ന് അറസ്റ്റ്‌ചെയ്തത്. പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയശേഷം ഇയാള്‍ നാട്ടിലേക്ക് കടന്നുവെന്നാണ് ഇന്റര്‍പോള്‍ പറയുന്നത്. പട്യാല അസിസ്റ്റന്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കേരള പോലിസിന്റെയും സഹായത്തോടെയാണ് ഇന്റര്‍പോള്‍ ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സിറ്റി സ്വദേശിയാണ്.

Similar News