ആദ്യ സൈനിക ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഇറാന്‍

മധ്യ ഇറാനിലെ ദസ്തകവീര്‍ മരുഭൂമിയില്‍നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്‌സ് തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.

Update: 2020-04-22 17:13 GMT

തെഹ്‌റാന്‍: അമേരിക്കയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രഥമ സൈനിക ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി).

മധ്യ ഇറാനിലെ ദസ്തകവീര്‍ മരുഭൂമിയില്‍നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്‌സ് തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.

പ്രകാശം എന്നര്‍ത്ഥം വരുന്ന നൂര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ഉപഗ്രഹം ഗഹ്‌സാദ് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. രണ്ടും പ്രാദേശികമായി നിര്‍മിച്ചവയാണ്. ഇന്റലിജന്‍സ് രംഗത്ത് തങ്ങള്‍ കുതിച്ച് ചാട്ടം നടത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ഹുസൈന്‍ സലാമി പറഞ്ഞു. ആഭ്യന്തരമായി നിര്‍മ്മിച്ച ആദ്യ ഉപഗ്രഹമായ ഒമിഡ് (പ്രതീക്ഷ) ഇറാന്‍ 2009 ലാണ് ആദ്യമായി ഭ്രമണപഥത്തിലെത്തിച്ചത്. 

Tags:    

Similar News