സൗദിയുമായി ഔദ്യോഗിക ചര്‍ച്ചക്ക് തയാര്‍: ഇറാന്‍

അടുത്തിടെ ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ ഇരു രാഷ്ട്രങ്ങളും രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്.

Update: 2021-04-20 07:00 GMT

തെഹ്‌റാന്‍: സൗദിയുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ച് ഇറാന്‍. അടുത്തിടെ ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ ഇരു രാഷ്ട്രങ്ങളും രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്. ഈ മാസം ഒമ്പതിന് ബഗ്ദാദില്‍വച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍.

അതേസമയം, രഹസ്യ ചര്‍ച്ച നിഷേധിക്കാനോ അംഗീകരിക്കാനോ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖത്തീബ്‌സാദ തിങ്കളാഴ്ച തയാറായില്ല. സൗദിയുമായുള്ള ചര്‍ച്ചയെ ഇറാന്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. ഇത് ഇരുരാജ്യങ്ങളിലെയും പൗരന്‍മാര്‍ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും പ്രയോജനകരമാണ്.-ഖത്തീബ്‌സാദ പറഞ്ഞു.2016 ജനുവരി മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഔദ്യോഗികമായി നയതന്ത്രബന്ധമില്ല. ശിയാ നേതാവിനെ സൗദി തൂക്കിലേറ്റിയതിനു പിന്നാലെ പ്രക്ഷോഭകര്‍ ഇറാനിലെ സൗദി എംബസി തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേിക്കപ്പെട്ടത്.

Tags:    

Similar News