ഇറാനിലെ ഏക വനിതാ ഒളിംപിക് മെഡല്‍ ജേതാവ് ടോക്കിയോയില്‍ ശുഭ്ര പതാകയ്ക്കു കീഴില്‍ മല്‍സരിക്കും

മെയ് മാസത്തില്‍ സോഫിയയില്‍ നടക്കുന്ന യൂറോപ്യന്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഒളിമ്പിക്‌സിലേക്കുള്ള ടിക്കറ്റിനായി മത്സരിക്കാം.

Update: 2021-03-03 09:43 GMT

ബെര്‍ലിന്‍: ഇറാനിയന്‍ വനിതാ ഒളിമ്പിക് മെഡല്‍ ജേതാവ് കിമിയ അലിസാദെക്ക് ജര്‍മ്മനിയില്‍ അഭയാര്‍ഥി പദവി ലഭിച്ചതായും അവര്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ശുഭ്ര പതാകയ്ക്കു കീഴെ അഭയാര്‍ഥി ടീമില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. റിയോ 2016 ഒളിമ്പിക്‌സില്‍ തയ്‌ക്വോണ്ടോയില്‍ വെങ്കലം നേടിയ അലിസാദെ നെതര്‍ലാന്‍ഡ്‌സ്, കാനഡ, ബെല്‍ജിയം, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ക്കായി മത്സരിക്കാനുള്ള നിരവധി ഓഫറുകള്‍ക്ക് പിന്നാലെ ജര്‍മനിയിലേക്ക് ചേക്കേറുകയായിരുന്നു.

പ്രചാരണ ഉപകരണമായി ഉപയോഗിക്കുന്നതില്‍ മനംമടുത്താണ് താന്‍ ജന്മനാട് വിട്ടതെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ ബവേറിയന്‍ പട്ടണമായ അഷാഫെന്‍ബര്‍ഗില്‍ താമസിക്കുന്ന 22 കാരി ഭര്‍ത്താവിനൊപ്പം പരിശീലനം നേടുകയാണ്. മെയ് മാസത്തില്‍ സോഫിയയില്‍ നടക്കുന്ന യൂറോപ്യന്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഒളിമ്പിക്‌സിലേക്കുള്ള ടിക്കറ്റിനായി മത്സരിക്കാം.

12 കായിക ഇനങ്ങളിലായി 55 അത്‌ലറ്റുകളുടെ ഒരു സംഘത്തില്‍ നിന്ന് ജൂണില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒളിമ്പിക് അഭയാര്‍ത്ഥി ടീമില്‍ അംഗമാകാനാണ് യുവ അത്‌ലറ്റ് പദ്ധതിയിടുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് അലിസാദെയുടെ അഭയാര്‍ഥി പദവി സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ജര്‍മ്മനിയിലെ തായ്ക്വോണ്ടോ യൂണിയന്‍ പറഞ്ഞു.

Tags:    

Similar News