ഗള്‍ഫ് യുദ്ധത്തിലെ നഷ്ടപരിഹാരമായി കുവൈത്തിന് 49 കോടി ഡോളര്‍ നല്‍കിയതായി ഇറാഖ്

1990 കളുടെ തുടക്കത്തില്‍ സദ്ദാം ഹുസൈന്റെ ഭരണംകൂടം നടത്തിയ കുവൈത്ത് അധിനിവേശത്തില്‍ യുഎന്‍ നഷ്ടപരിഹാരമായി നിശ്ചയിച്ച തുകയില്‍ 49 കോടി ഡോളര്‍ നല്‍കിയതായി ഇറാഖി എംബസി പ്രസ്താവനയില്‍ അറിയിച്ചു.

Update: 2021-11-02 17:02 GMT

കുവൈത്ത് സിറ്റി: ഇറാഖ് 49 കോടി ഡോളര്‍ ഡോളര്‍ ഗള്‍ഫ് യുദ്ധ നഷ്ടപരിഹാരമായി കുവൈത്തിന് നല്‍കിയതായി കുവൈത്തിലെ ഇറാഖ് എംബസിയെ ഉദ്ധരിച്ച് അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

1990 കളുടെ തുടക്കത്തില്‍ സദ്ദാം ഹുസൈന്റെ ഭരണംകൂടം നടത്തിയ കുവൈത്ത് അധിനിവേശത്തില്‍ യുഎന്‍ നഷ്ടപരിഹാരമായി നിശ്ചയിച്ച തുകയില്‍ 49 കോടി ഡോളര്‍ നല്‍കിയതായി ഇറാഖി എംബസി പ്രസ്താവനയില്‍ അറിയിച്ചു.

നഷ്ടപരിഹാരത്തിന്റെ ശേഷിക്കുന്ന തുക 2022 ന്റെ തുടക്കത്തില്‍ നല്‍കാന്‍ ഇറാഖ് ശ്രമിക്കുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

1991ല്‍, കുവൈറ്റിലെ ഇറാഖി അധിനിവേശത്തിന്റെ ഫലമായി നഷ്ടം സംഭവിച്ച വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും 524 കോടി ഡോളര്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് യുഎന്‍ ബാഗ്ദാദിനോട് ഉത്തരവിട്ടത്.

Tags:    

Similar News