ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

രണ്ട് വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികില്‍സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍.

Update: 2020-04-29 07:39 GMT

മുംബൈ: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു .

രണ്ട് വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികില്‍സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. 2018-ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികില്‍ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ഏറ്റവും കൂടുതല്‍ ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ നടന്‍ എന്ന പേരുനേടിയ ഇര്‍ഫാന്‍ ദേശിയ പുരസ്‌ക്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഓസ്‌കാര്‍ നേടിയ സ്ലം ഡോഗ് മില്യനേര്‍, ലഞ്ച് ബോക്‌സ്, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് തുടങ്ങിയ ഹോളിവുഡ് സിനിമകളിലെ പ്രകടനം പകരംവയ്ക്കാനാകാത്ത നടന്‍ എന്ന ബഹുമതിയും അദേഹത്തിന് നല്‍കിരുന്നു. ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക, ടെലിവിഷന്‍ ഷോകളിലും അദ്ദേഹം സജീവമായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ സലാം ബോംബെയിലൂടെയാണ് ഇര്‍ഫാന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അഗ്രേസി മീഡിയമാണ് അഭിനയിച്ച അവസാന ചിത്രം.



Tags:    

Similar News