മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂം രക്തസാക്ഷിയായി

Update: 2025-03-24 01:31 GMT
മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂം രക്തസാക്ഷിയായി

ഗസ സിറ്റി: ഗസയിലെ മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂം രക്തസാക്ഷിയായി. നാസര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് രാഷ്ട്രീയകാര്യ സമിതി അംഗമായ ഇസ്മാഈല്‍ രക്തസാക്ഷിയായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഖാന്‍ യൂനിസിലെ വീട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റാണ് അദ്ദേഹം നാസര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നത്. ഇന്നലെ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറി ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു.

കഴിഞ്ഞ ചൊവ്വാഴ്ച്ചക്ക് ശേഷം രക്തസാക്ഷിയാവുന്ന നാലാമത്തെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് ഇസ്മാഈല്‍ ബര്‍ഹൂം. അധിനിവേശ ഭീകരതയെ അപലപിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിച്ച് ഇസ്രായേല്‍ ഫലസ്തീനികളെയും അവരുടെ നേതൃത്വത്തെയും ആസൂത്രിതമായി കൊല ചെയ്യുകയാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി.ഇന്നലെ മറ്റൊരു രാഷ്ട്രീയകാര്യസമിതി അംഗമായ സലാഹ് അല്‍ ബര്‍ദാവിലും വ്യോമാക്രമണത്തില്‍ രക്തസാക്ഷിയായിരുന്നു.

2023 മുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 50,021 ആയി. മൊത്തം 113,274 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ചൊവ്വാഴ്ച്ച മുതല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ 600ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Similar News