ഇസ്രായേലിന്റെ ഉന്നത കമാന്‍ഡര്‍ ഗസയില്‍ കൊല്ലപ്പെട്ടു

2006ലെ ലെബനാന്‍ അധിനിവേശത്തില്‍ ധീരതക്കുള്ള പുരസ്‌കാരം നേടിയ സൈനികനാണ് ഇയാള്‍

Update: 2024-10-20 17:15 GMT

ഗസ: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അധിനിവേശ സൈന്യത്തിന്റെ 401ാം സായുധ ബ്രിഗേഡിന്റെ കമാന്‍ഡറായ കേണല്‍ എഹ്‌സാന്‍ ദഖ്‌സയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തെക്കന്‍ ഗസയിലെ ജബാലിയയില്‍ ദഖ്‌സ സഞ്ചരിക്കുകയായിരുന്ന ടാങ്കിന് നേരെയുണ്ടായ ആക്രമണമാണ് മരണകാരണമെന്ന് സൈന്യം അറിയിച്ചു.

ഇതോടെ ഗസയില്‍ കൊല്ലപ്പെടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള സയണിസ്റ്റ് ഉദ്യോഗസ്ഥനായി ദഖ്‌സ മാറി. 2006ലെ ലെബനാന്‍ അധിനിവേശത്തില്‍ ധീരതക്കുള്ള പുരസ്‌കാരം നേടിയ സൈനികനാണ് ഇയാള്‍. ഇയാള്‍ക്കൊപ്പം പരിക്കേറ്റ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ ചികില്‍സയിലാണ്.


Tags:    

Similar News