യഹ്‌യാ സിന്‍വാറിനെ കൊലപ്പെടുത്തിയ ഇസ്രായേലി സൈനികനെ തിരിച്ചറിഞ്ഞു

Update: 2025-01-06 14:52 GMT

ഗസ സിറ്റി: ഹമാസ് രാഷ്ട്രീയകാര്യ സമിതി മേധാവിയായിരുന്ന യഹ്‌യാ സിന്‍വാറിനെ കൊലപ്പെടുത്തിയ ഇസ്രായേലി സൈനികനെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞു. ഐസക് കോഹന്‍ എന്നാണ് ഇയാളുടെ പേരെന്ന് ഷെഹാബ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തിരിച്ചറിഞ്ഞതിന് ശേഷം ഫലസ്തീനിയന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഇയാളെ സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ടു. ഇനി നിന്റെ പിന്നാലെയുണ്ടാവുമെന്നും ഉറപ്പും നല്‍കിയിട്ടുണ്ട്.


ഹമാസ് രാഷ്ട്രീയകാര്യസമിതി മേധാവിയായ ഇസ്മാഈല്‍ ഹനിയ 2024 ജൂലൈ 31ന് തെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രക്തസാക്ഷിയായതിനെ തുടര്‍ന്നാണ് യഹ്‌യാ സിന്‍വാര്‍ ഈ പദവിയില്‍ എത്തിയത്. ഗസയില്‍ ഇസ്രായേലി സൈനികരുമായി ഏറ്റുമുട്ടിയ സിന്‍വാര്‍ ഒക്ടോബര്‍ 16നാണ് രക്തസാക്ഷിയായത്.

Tags:    

Similar News