കോഴിക്കോടിന് ഐടി ഹബ് വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി
റെയില്‍വേ സ്‌റ്റേഷന് സമീപം അഞ്ച് ഏക്കറോളം സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കോഴിക്കോടിന് ഐടി ഹബ്ബ് വാഗ്ദാനം ചെയ്ത് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ സ്‌റ്റേഷന് സമീപം ഐടി ഹബ്ബൊരുക്കാന്‍ സാധിക്കുന്ന തരത്തില്‍ അഞ്ച് ഏക്കറോളം സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അവിടെ നാളെ ഒരു സുന്ദരമായ ഐടി ഹബ്ബ് ഉണ്ടാക്കാന്‍ സാധിക്കും. അങ്ങനെയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അക്ഷരങ്ങളുടെ നഗരമായ കോഴിക്കോടിന് നല്ലൊരു ഐടി ഹബ്ബ് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.