ടൂറിന്‍: തുടര്‍ച്ചയായ എട്ടാം തവണയും ഇറ്റാലിയന്‍ സീരി എ കിരീടം യുവന്റസ് സ്വന്തമാക്കി. ഇന്ന് നടന്ന ഫിയോറന്റീനയ്‌ക്കെതിരായ മല്‍സരത്തില്‍ ജയിച്ചതോടെ കിരീട നേട്ടത്തിനായുള്ള പോയിന്റ് യുവന്റസിന് ലഭിച്ചു. ലോബോ സില്‍വി(37), പെസ്സെല്ലാ (53) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. മിലന്‍കോവിക്കിലൂടെ ഫിയോറന്റീനയാണ് ആറാം മിനിറ്റില്‍ മുന്നിട്ടത്. അഞ്ച് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് യുവന്റസിന്റെ കിരീട നേട്ടം. ലീഗില്‍ തുടക്കം മുതലേ മൂന്നിലുള്ള യുവന്റസ് അവസാന രണ്ടാഴ്ചയില്‍ നടന്ന ലീഗ് മല്‍സരങ്ങളില്‍ മോശം പ്രകടനമായിരുന്നു. ഇതേ തുടര്‍ന്നാണ് കിരീട നേട്ടം വൈകിയത്. രണ്ടാം സ്ഥാനത്തുള്ള നപ്പോളിയേക്കാള്‍ 20 പോയിന്റിന് മുന്നിലായിരുന്നു യുവന്റസ്.യുവന്റസിന്റെ 35ാം കിരീടനേട്ടമാണിത്. ചാംപ്യന്‍സ് ലീഗില്‍ നിന്ന് അയാക്‌സിനോട് തോറ്റ് പുറത്തായതിനെ തുടര്‍ന്ന് കോച്ച് അലെഗ്രിയുടെ ടീം ലീഗ് കിരീട നേട്ടം ചെറിയ തോതിലാണ് ആഘോഷിച്ചത്. യുവന്റസിന്റെ ഇത്തവണത്തെ കിരീടനേട്ടത്തിന്റെ അമരക്കാരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ്. ലീഗ് മല്‍സരങ്ങള്‍ ആരംഭിച്ചത് മുതല്‍ റൊണോയുടെ മികവിലൂടെ യുവന്റസ് ബഹുദൂരം മുന്നിലായിരുന്നു. അതിനിടെ യുവന്റസിന്റെ വനിതാ ടീമും ഇന്ന് ലീഗ് കിരീടം നേടി. വെറോണയെ തോല്‍പ്പിച്ചതോടെയാണ് യുവന്റസിന്റെ നേട്ടം.