മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണെന്നും ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാനാവില്ല. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. പ്രതിപക്ഷ ഐക്യത്തെ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും മുസ്‌ലിം ലീഗ് പ്രസ്താവിച്ചു. വിഷയം സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ 30നു ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് മുന്നോടിയായി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തുമെന്നും എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുമെന്നാണ് പ്രത്യാശയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.