ന്യൂസിലന്‍ഡ് പൊതു തിരഞ്ഞെടുപ്പ്: ജസീന്ത ആര്‍ഡെന്റെ ലേബര്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം
മൂന്നില്‍ രണ്ടു ഭാഗം വോട്ടുകള്‍ എണ്ണിയപ്പോള്‍ 49.3 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയ ലേബര്‍ പാര്‍ട്ടി 120 അംഗ പാര്‍ലമെന്റില്‍ 64 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്റെ ലേബര്‍ പാര്‍ട്ടിക്ക് തകര്‍പ്പന്‍ വിജയം നേടി. കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച കാര്യക്ഷമമായ നടപടികളാണ് മികച്ച ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്താനും പരിഷ്‌ക്കരണ അജണ്ടകള്‍ നടപ്പാക്കാനുമുള്ള അവസരം ജസീന്ദയ്ക്ക് വീണ്ടും നല്‍കിയത്.
മൂന്നില്‍ രണ്ടു ഭാഗം വോട്ടുകള്‍ എണ്ണിയപ്പോള്‍ 49.3 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയ ലേബര്‍ പാര്‍ട്ടി 120 അംഗ പാര്‍ലമെന്റില്‍ 64 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1996ല്‍ ന്യൂസിലന്‍ഡ് ആനുപാതികമായ വോട്ടിങ് സമ്പ്രദായം സ്വീകരിച്ചതിനുശേഷം ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനായിയിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു വിജയം ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍ സംഭവിക്കുന്നത്.
1930ന് ശേഷമുള്ള ഏറ്റവും വലിയ വോട്ട് ഷെയറാണ് ജസീന്തയുടെ പാര്‍ട്ടി നേടിയത്.ഏതിരാളികളായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. പാര്‍ട്ടിയിലെ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം പ്രകടനമാണിത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ജസീന്ത തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്. കൊവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടി. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ ആകെ 25 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.