'എവിടെയാണെന്ന് അറിയില്ല; പിതാവിന്റെ സുരക്ഷയില്‍ ആശങ്ക': അഫ്രീന്‍ ഫാത്തിമ
ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരേ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ ഉത്തര്‍ പ്രദേശ് പോലിസ് അറസ്റ്റ് ചെയ്യുകയും വീട് തകര്‍ക്കുകയും ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും തന്റെ പിതാവുമായ ജാവേദ് മുഹമ്മദിനെ കുറിച്ച് വിവരം നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് വിദ്യാര്‍ഥി നേതാവ് അഫ്രീന്‍ ഫാത്തിമ. പിതാവിന്റെ സുരക്ഷയിലും ആരോഗ്യ കാര്യത്തിലും ആശങ്കയുണ്ടെന്നും അഫ്രീന്‍ ഫാത്തിമ ട്വീറ്റ് ചെയ്തു. മാതാവ് പര്‍വീന്‍ ഫാത്തിമയുടെ കത്തും അഫ്രീന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
Jail authorities and district administration have denied presence of my father, Janab Javed Muhammad, in the Naini Central Jail where he was kept following his arrest. We are concerned about his safety and health! pic.twitter.com/C9bIfsRuQY
— Afreen Fatima (@AfreenFatima136) June 20, 2022
ജാവേദ് മുഹമ്മദിനെ നൈനി സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന് ആദ്യം ലഭിച്ച വിവരം. എന്നാല്‍, നൈനി സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ വിവരം നല്‍കാന്‍ തയ്യാറാവുന്നില്ല. അദ്ദേഹം എവിടെയാണെന്ന് പോലും ഭരണകൂടവും പോലിസും വിവരം നല്‍കുന്നില്ലെന്ന് ജാവേദ് മുഹമ്മദിന്റെ ഭാര്യ പര്‍വീന്‍ ഫാത്തിമ കത്തില്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 11നാണ് ജാവേദ് മുഹമ്മദിനെ നിയമവിരുദ്ധമായി യുപി പോലിസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നൈനി സെന്‍ട്രല്‍ ജയിലില്‍ അടക്കുകയും അദ്ദേഹത്തിനെതിരേ നിരവധി കള്ളക്കേസുകള്‍ ചുമത്തുകയായിരുന്നു. എന്നാല്‍, ജാവേദ് നൈനി സെന്‍ട്രല്‍ ജയിലില്‍ എല്ലെന്നാണ് ജയില്‍ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. പര്‍വീന്‍ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ മുതല്‍ ജയില്‍ അധികൃതരുമായും അലഹാബാദ് ജില്ലാ ഭരണകൂടവുമായും ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍, വിവരം കൈമാറാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജാവേദ് മുഹമ്മദിനേയും സഹ തടവുകാരേയും യുപിയിലെ വിവിധ ജയിലുകളിലേക്ക് മാറ്റിയതായും വിവരം പുറത്തു വരുന്നുണ്ട്. എന്നാല്‍, അധികൃതരില്‍ നിന്ന് യാതൊരു സ്ഥിരീകരണവും ലഭിക്കുന്നില്ലെന്നും പര്‍വീന്‍ ഫാത്തിമ കത്തില്‍ ചൂണ്ടിക്കാട്ടി.