ജാമിഅ വെടിവയ്പ്പ്: കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാല അധ്യാപക അസോസിയേഷന്‍

രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഡൽഹിയിലെ പ്രചാരണ യോഗത്തില്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

Update: 2020-01-31 14:50 GMT

ന്യൂഡൽഹി: ജാമിഅ മില്ലിയയിൽ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ സര്‍വകലാശാലയിലെ അധ്യാപക അസോസിയേഷന്‍. പ്രതിഷേധക്കാരുടെ നേരെ അക്രമം അഴിച്ച് വിടണമെന്ന് സൂചിപ്പിക്കുന്ന കേന്ദ്ര മന്ത്രിയുടെ പ്രസംഗത്തിന്‍റെ ബാക്കിപത്രമാണ് വെടിവയ്പ്പെന്ന് അസോസിയേഷന്‍ ആരോപിച്ചു.

രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഡൽഹിയിലെ പ്രചാരണ യോഗത്തില്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. താക്കൂര്‍ പ്രവര്‍ത്തകരെക്കൊണ്ട് ഈ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തിരുന്നു. പൗരന്മാരോട് ഒരു മന്ത്രി തന്നെ അക്രമിക്കാന്‍ പറയുന്നതിന്‍റെ അത്രയും ദേശവിരുദ്ധമായ കാര്യം വേറൊന്നുമില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ഇന്നലെയാണ് പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവയ്പ്പുണ്ടായത്.

വെടിവയ്പ്പില്‍ ജാമിഅ മില്ലിയ സര്‍വകലാശായിലെ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. നേരത്തെ, അനുരാഗ് താക്കൂറിനെതിരേ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. സമാധാനപരാമയി സമരം ചെയ്യുന്നവര്‍ക്കെതിരേ ഒരാള്‍ വെടിയുതിര്‍ക്കുമ്പോള്‍ ഡൽഹി പോലിസ് അലസമായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

Full View

Tags:    

Similar News