ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം 2020 ജനുവരിയില്‍
സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ നടപ്പാക്കും. കാലോചിതമായ ദഅ്‌വാ സംരംഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ 57ാം വാര്‍ഷിക 55ാം സനദ്ദാന സമ്മേളനം അടുത്ത വര്‍ഷം ജനുവരി 16, 17, 18, 19 തിയ്യതികളില്‍ നടത്താന്‍ ജാമിഅ നൂരിയ്യ വര്‍കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ നടപ്പാക്കും. കാലോചിതമായ ദഅ്‌വാ സംരംഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാദിഖലി തങ്ങള്‍, എം എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം സി മായിന്‍ ഹാജി, കെ ഹൈദര്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, അഡ്വ. എന്‍ സൂപ്പി, എം അലി എംഎല്‍എ, എം ടി കുഞ്ഞുട്ടി ഹാജി, മാമുകോയ ഹാജി, ബാപ്പുട്ടി ഹാജി പറമ്പൂര്‍, ഫാറൂഖ് ഹാജി വേങ്ങൂര്‍, മുഹമ്മദലി ഹാജി തൃക്കടീരി, ശരീഫ് ഹാജി പഴേരി, കല്ലടി അബൂബക്കര്‍, അലി ഹാജി തിരൂര്‍ക്കാട്, ഹനീഫ പട്ടിക്കാട് പ്രസംഗിച്ചു. എ ടി മുഹമ്മദലി ഹാജി പ്രവര്‍ത്തക റിപോര്‍ട്ടും അവതരിപ്പിച്ചു.