ഇന്ത്യയിൽ 3.20 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതിയുമായി ജപ്പാൻ

ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്ട്രതലവന്‍മാരും ചര്‍ച്ച നടത്തി.

Update: 2022-03-19 17:27 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ജപ്പാൻ. അടുത്ത അഞ്ച് വര്‍ഷംകൊണ്ടാണ് നിക്ഷേപ പദ്ധതികൾ ജപ്പാൻ നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നരേന്ദ്രമോദിയുടെ പ്രഖ്യാപനം.

ഉന്നതതല സംഘത്തിന് ഒപ്പമാണ് ജാപ്പനീസ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്ട്രതലവന്‍മാരും ചര്‍ച്ച നടത്തി. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു.

ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു.

Similar News