കെയു ഇഖ്ബാലിന്റ നിര്യാണത്തില്‍ ജിദ്ദ മീഡിയ ഫോറം അനുശോചിച്ചു

പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, ഗ്രന്ഥകാരന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളില്‍ ശോഭിച്ച ബഹുമുഖ പ്രതിഭയെയാണ് ഇഖ്ബാലിന്റെ വേര്‍പാടിലൂടെ നഷടമായത്

Update: 2021-11-19 14:49 GMT

ജിദ്ദ:പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, ഗ്രന്ഥകാരന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളില്‍ ശോഭിച്ച ബഹുമുഖ പ്രതിഭയെയാണ് ഇഖ്ബാലിന്റെ വേര്‍പാടിലൂടെ നഷടമായത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അതിന് പരിഹാരം കാണുന്നതിലും പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനും കലാ, സാംസ്‌കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനും അക്ഷീണം പ്രയത്‌നിച്ച സാമൂഹിക, ജീവകാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇഖ്ബാല്‍. അതിതീഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നു ജീവിതത്തിന്റെ അവസാന നാളുകള്‍ കടന്നു പോയത്. അദ്ദേഹത്തിന്റെ അകാല വേര്‍പാടില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അഗാധ ദുഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് പി എം മായിന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളിയും അനുശോചനത്തില്‍ പറഞ്ഞു.

Tags:    

Similar News