ഭാര്യയെ കൊന്ന് മൃതദേഹം 12 കഷണങ്ങളാക്കി ഉപേക്ഷിച്ചു; ഭര്‍ത്താവ് പിടിയില്‍
സാഹിബ്ഗഞ്ച്: ആദിവാസി യുവതിയെ കൊലപ്പെടുത്തി മൃതദേഹം 12 കഷണങ്ങളായി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് പിടിയിലായി. ജാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ചിലാണ് സംഭവം. കൊലപാതകത്തില്‍ 22കാരിയായ റൂബിക പഹാദിന്റെ ഭര്‍ത്താവ് ദില്ദാര് അന്‍സാരിയെ പോലിസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പോലിസ് പരിശോധന ശക്തമാക്കി.
ദില്‍ദാറിന്റെ രണ്ടാം വിവാഹമായിരുന്നു. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ല. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പോലിസ് ശനിയാഴ്ച വൈകുന്നേരം സന്താലി മോമിന് തോല പ്രദേശത്തെ ഒരു പഴയ വീട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ വികൃതമായ മൃതദേഹം കണ്ടെടുത്തതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിയുന്നത്. ഭാര്യയുടെ മൃതദേഹം വെട്ടിയെടുക്കാന്‍ അന്‍സാരി ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചതായും പോലിസ് സംശയിക്കുന്നുണ്ട്.