ട്രെയിനില്‍ കയറുന്നതിനിടെ വീണ് നഴ്‌സിന്റെ കാല്‍പാദം അറ്റു

Update: 2023-05-10 08:33 GMT

തലശ്ശേരി: ട്രെയിനില്‍ കയറുന്നതിനിടെ വീണ് നഴ്‌സിന്റെ കാല്‍പാദം അറ്റു. പയ്യാവൂര്‍ ഉളിക്കല്‍ കരപ്ലാക്കില്‍ ഹൗസില്‍ മിനി ജോസഫി(47)ന്റെ ഇടത് കാല്‍പാദമാണ് അറ്റുപോയത്. തലശ്ശേരി സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങുന്നതിനിടെ കംപാര്‍ട്ട്‌മെന്റ് മാറിക്കയറുമ്പോള്‍ ഇന്ന് രാവിലെ 7.15നാണ് അപകടം. മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസിലാണ് അപകടം. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങിപ്പോവുകയായിരുന്നു. ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് അപകടം. ഭര്‍ത്താവും മകളും കൂടെയുണ്ടായിരുന്നു. ഉടന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags:    

Similar News