ഇറാന്‍, ഫലസ്തീന്‍, ലെബനാന്‍ അംബാസഡര്‍മാരുടെ സെമിനാര്‍ റദ്ദാക്കി ജെഎന്‍യു
ക്യാംപസില്‍ പ്രതിഷേധവും മറ്റുമുണ്ടാവുമോയെന്ന ഭയത്താലാണ് ഒഴിവാക്കിയത്.
ന്യൂഡല്‍ഹി: ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശവുമായി ബന്ധപ്പെട്ട സെമിനാറുകള്‍ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലാ അധികൃതര്‍ റദ്ദാക്കി. ഇന്ത്യയിലെ ഇറാന്റെയും ഫലസ്തീനിന്റെയും ലെബനാനിന്റെയും നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കേണ്ടിയിരുന്ന സെമിനാറുകളാണ് റദ്ദാക്കിയിരിക്കുന്നത്. ജെഎന്‍യുവിലെ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വകുപ്പ് ആയിരുന്നു സെമിനാറിന്റെ സംഘാടകര്‍.
'വെസ്റ്റ് ഏഷ്യയിലെ സമീപകാല സംഭവങ്ങളെ ഇറാന്‍ എങ്ങനെ നോക്കിക്കാണുന്നു' എന്ന വിഷയത്തില്‍ ഇറാന്റെ അംബാസഡര്‍ ഡോ. ഇരജ് ഇലാഹി സംസാരിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ സെമിനാര്‍ റദ്ദാക്കിയെന്ന കാര്യം സെമിനാര്‍ കോര്‍ഡിനേറ്റര്‍ സീമ ബൈദ്യ അറിയിക്കുന്നത്.
ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ പങ്കെടുക്കാനിരുന്ന നവംബര്‍ ഏഴിലെ സെമിനാറും ലെബനാനിലെ സംഭവവികാസങ്ങളെ കുറിച്ച് അംബാസഡറായ ഡോ. റാബി നാഷ് സംസാരിക്കേണ്ടിയിരുന്ന നവംബര്‍ 14ലെ സെമിനാറും റദ്ദാക്കിയിട്ടുണ്ട്. ക്യാംപസില്‍ പ്രതിഷേധവും മറ്റുമുണ്ടാവുമോയെന്ന ഭയത്താലാണ് ഒഴിവാക്കിയത്.