അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട്ട് സംയുക്ത ഈദ്ഗാഹ്
. 3 വര്‍ഷം പേമാരിയും രണ്ടു വര്‍ഷം കൊറോണയും കാരണം നടക്കാതെ പോയ ഈദ്ഗാഹാണ് ഇത്തവണ ബീച്ചില്‍ നടത്താന്‍ തീരുമാനമായത്. ബീച്ചില്‍ ഓപ്പണ്‍ സ്‌റ്റേജിന് സമീപം രാവിലെ 7.30ന് എം. ടി മനാഫ് മാസ്റ്റര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കും.
കോഴിക്കോട്: അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് ബീച്ചില്‍ ഇത്തവണ സംയുക്ത ഈദ് ഗാഹ് നടക്കും. 3 വര്‍ഷം പേമാരിയും രണ്ടു വര്‍ഷം കൊറോണയും കാരണം നടക്കാതെ പോയ ഈദ്ഗാഹാണ് ഇത്തവണ ബീച്ചില്‍ നടത്താന്‍ തീരുമാനമായത്. ബീച്ചില്‍ ഓപ്പണ്‍ സ്‌റ്റേജിന് സമീപം രാവിലെ 7.30ന് എം. ടി മനാഫ് മാസ്റ്റര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കും.
ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ നരസിംഹ് ഗരി ടി. എല്‍ റെഡ്ഡി ഐ എസ് അവര്‍കളുടെ ചേമ്പറില്‍ വിളിച്ച യോഗത്തില്‍ കോഴിക്കോട് ഈദ് ഗാഹ് പ്രതിനിധികളായി പി. കെ അഹമ്മദ്, പി. എം മുസമ്മില്‍, ടൗണ്‍ ഈദ് ഗാഹ് പ്രതിനിധികളായി പി. എം അബ്ദുല്‍ കരീം, കെ അഹമ്മദ് കോയ, സിറ്റി ഈദ് ഗാഹ് കമ്മിറ്റിക്ക് വേണ്ടി ഡോക്ടര്‍ പി. സി അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.