രാമക്ഷേത്ര നിര്‍മാണം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിമര്‍ശനവുമായി റാണ അയ്യൂബ്

1992ലെ ബാബരി മസ്ജിദ് ധ്വംസനവും 2002ലെ ഗുജറാത്ത് വംശഹത്യ ഉള്‍പ്പടെ 93 കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അയോധ്യയില്‍ നിന്ന് സെല്‍ഫികളാണ് പോസ്റ്റ് ചെയ്യുന്നത്.

Update: 2020-08-10 15:05 GMT

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം ഇന്ത്യന്‍ മതേതരത്വത്തിന്റെ അടയാളമാണെന്ന മുഖ്യധാരാ മാധ്യമങ്ങളുടെ പ്രചാരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ നിലപാട് മാറ്റത്തെ അവര്‍ വിമര്‍ശിച്ചത്.

1992ലെ ബാബരി മസ്ജിദ് ധ്വംസനവും 2002ലെ ഗുജറാത്ത് വംശഹത്യ ഉള്‍പ്പടെ 93 കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അയോധ്യയില്‍ നിന്ന് സെല്‍ഫികളാണ് പോസ്റ്റ് ചെയ്യുന്നത്. രാമക്ഷേത്ര നിര്‍മാണം മതേതരത്വത്തിന്റെ അടയാളമാണെന്നും അവര്‍ അവകാശപ്പെടുന്നു. അയോധ്യയെ ഹൈടെക് സിറ്റി ആക്കുന്നതിനെ കുറിച്ചും അവര്‍ സംസാരിക്കുന്നു. റാണാ അയ്യൂബ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശനം ഉന്നയിച്ചു. 


Full View


Tags:    

Similar News