കെ മുരളീധരന്‍ എംപി കെപിസിസി പ്രചാരണസമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു
രാവിലെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ബെന്നി ബെഹനാന്‍ എംപി രാജിവച്ചിരുന്നു
തിരുവനന്തപുരം: കെ മുരളീധരന്‍ എംപി കെപിസിസി പ്രചാരണസമിതി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് സോണിയാഗാന്ധിക്ക് നേരിട്ട് അയച്ചാണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുമ്പുള്ള ഉപതിരഞ്ഞെടുപ്പുകളിലും കെ മുരളീധരനാണു പ്രചരണ ചുമതല. ഇരട്ട പദവി പാടില്ലെന്ന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് സ്ഥാനമൊഴിഞ്ഞതെന്നാണു പറയുന്നതെങ്കിലും സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളെയൊന്നും അറിയിക്കാതെയാണ് മുരളീധരന്‍ സോണിയാഗാന്ധിക്ക് നേരിട്ട് കത്തയച്ചത്. നേരത്തേ, സംസ്ഥാന നേതൃത്വത്തിനെതിരേ മുരളീധരന്‍ പാര്‍ട്ടി വേദികളില്‍ രംഗത്തെത്തിയിരുന്നു. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ചര്‍ച്ച നടന്നില്ലെന്ന് കെ മുരളീധരന്‍ ആക്ഷേപം ഉന്നയിച്ചതായാണു സൂചന. രാവിലെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ബെന്നി ബെഹനാന്‍ എംപി രാജിവച്ചിരുന്നു.
K Muraleedharan resigned from KPCC campaign committee chairman post