മതസ്പര്‍ധ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരിയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു
ഇന്ത്യയില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും രംഗോലി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 2024ലും മോദി അധികാരത്തില്‍ തുടരണമെന്നാണ് ആവശ്യം.
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചണ്ഡേലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റര്‍ അധികൃതര്‍ നീക്കം ചെയ്തു. മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് നീക്കം ചെയ്തത്.
Thank you @Twitter @TwitterIndia @jack for suspending this account. I reported this because she targeted a specific community and called for them to be shot along with liberal media and compared herself to the Nazis. 🙏🙏🙏 . pic.twitter.com/lJ3u6btyOm
— Farah Khan (@FarahKhanAli) April 16, 2020
'കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലിസിനെയും അവര്‍ ആക്രമിച്ചെന്ന്. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം', എന്നായിരുന്നു കഴിഞ്ഞ ദിവസം രംഗോലി ട്വിറ്ററില്‍ കുറിച്ചത്.
മോദി ബിജെപി അനുകൂല പ്രസ്താവനകള്‍ നിരന്തരമായി ട്വീറ്റ് ചെയ്യുന്ന രംഗോലിക്ക് മതവിഭാഗീയത വളര്‍ത്തുന്നതിന്റെ പേരില്‍ ട്വിറ്റര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ദേശ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണ് രംഗോലി ഇതിനോട് അന്ന് പ്രതികരിച്ചത്.
ഇന്ത്യയില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും രംഗോലി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 2024ലും മോദി അധികാരത്തില്‍ തുടരണമെന്നാണ് ആവശ്യം.