യുപിയിലെ ബര്‍ബാങ്കിയില്‍ പള്ളി പൊളിച്ചുമാറ്റിയ സംഭവം: ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് കാന്തപുരം

Update: 2021-05-20 04:33 GMT
യുപിയിലെ ബര്‍ബാങ്കിയില്‍ പള്ളി പൊളിച്ചുമാറ്റിയ സംഭവം: ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് കാന്തപുരം

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയില്‍ പള്ളി പൊളിച്ചുമാറ്റിയ സംഭവം അതീവ ഗൗരവകരമാണ്. അതിനുത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. പള്ളി തല്‍സ്ഥാനത്തു തന്നെ പണിയാന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കണം. സ്വാതന്ത്ര്യപൂര്‍വ കാലത്ത് നിര്‍മിക്കപ്പെട്ട ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പള്ളി അനധികൃത നിര്‍മാണമാണ് എന്ന് പറയുന്നത് തന്നെ യുക്തിരഹിതമാണ്. ഈ മഹാമാരി കാലത്ത് ജനങ്ങളെല്ലാം ആശങ്കയില്‍ കഴിയുകയും വീടുകളില്‍ ഒതുങ്ങുകയും ചെയ്യുമ്പോള്‍ അതിനിടയില്‍ ഇത്തരം നീചപ്രവത്തികള്‍ ചെയ്യുന്നത് കടുത്ത പ്രതിഷേധകരമാണ്. കോടതികളുടെ ഇടപെടലുകളില്‍ സൂക്ഷ്മത വേണം. രാജ്യത്തെ എല്ലാ മത വിഭാഗങ്ങളോടും ജനവിഭാഗങ്ങളോടും ഒരേ രൂപത്തിലാണ് ഭരണകൂടവും ജുഡീഷ്വറിയും വര്‍ത്തിക്കേണ്ടത്. എന്നാല്‍, മുസ് ലിംകള്‍ക്ക് നേരെ നടക്കുന്ന വിവേചനപരമായ നിലപാടുകള്‍ ഒട്ടും ആശാസ്യമല്ല. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കാന്തപുരം പ്രസ്താവനയില്‍ വ്യക്തമാക്കി.

Kanthapuram about Mosque demolition in Burbanki, UP

Tags:    

Similar News