കാന്തപുരം വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Update: 2021-02-13 18:04 GMT

കാരന്തൂര്‍ മര്‍കസില്‍ നടന്ന പണ്ഡിത സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(കാന്തപുരം വിഭാഗം) 2020-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ മുശാവറ അംഗങ്ങളെയും തിരഞ്ഞെടുത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരെ ജനറല്‍ സെക്രട്ടറിയായും ഇ സുലൈമാന്‍ മുസ്‌ല്യാര്‍ പ്രസിഡന്റായും പി ടി കുഞ്ഞമ്മു മുസ് ല്യാര്‍ കോട്ടൂരിനെ ഖജാഞ്ചിയായും തിരഞ്ഞെടുത്തു. കാരന്തൂര്‍ മര്‍കസില്‍ നടന്ന പണ്ഡിത സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

    മറ്റു ഭാരവാഹികള്‍: സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, എം അലികുഞ്ഞി മുസ്‌ല്യാര്‍ ഷിറിയ, പി എ ഹൈദ്രോസ് മുസ്‌ല്യാര്‍ കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), പി അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ പൊന്മള, എ പി മുഹമ്മദ് മുസ്‌ല്യാര്‍ കാന്തപുരം, അബ്ദുറഹ്മാന്‍ സഖാഫി പേരോട് (സെക്രട്ടറിമാര്‍).

    വിവിധ ജില്ലകളില്‍ നിന്നുള്ള മുശാവറ അംഗങ്ങളാണ് പണ്ഡിത സമ്മേളനത്തില്‍ കേന്ദ്ര കൂടിയാലോചനാ സമിതിയെ തിരഞ്ഞെടുത്തത്. പണ്ഡിതസമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ല്യാര്‍, പി എ ഹൈദറോസ് മുസ്‌ല്യാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ബുഖാരി, എ പി മുഹമ്മദ് മുസ്‌ല്യാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി നേതൃത്വം നല്‍കി. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി കരട് വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അവതരിപ്പിച്ചു.

Kanthapuram again General Secretary of Samastha Kerala Jamiyyathul Ulama

Tags:    

Similar News