സിഎഎ: ഭരണഘടനയെ ശിഥിലമാക്കാനുള്ള ശ്രമം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കാന്തപുരം
'പൗരത്വ ഭേദഗതി നിയമം വിവേചനം ലക്ഷ്യമാക്കിയുള്ളതാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഭരണഘടനയുടെ മൂല്യങ്ങളെ ഈ നിയമം അവഗണിക്കുന്നു. ഭരണഘടനയെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ ഗുരുതരമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കും'. കാന്തപുരം പറഞ്ഞു.
ചെര്‍പ്പുളശ്ശേരി: രാജ്യത്ത് ജീവിക്കുന്ന മനുഷ്യരുടെ വികസനമാവണം സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. 'പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു' എന്ന പ്രമേയത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ നടന്ന എസ്‌വൈഎസ് ജില്ലാ യുവജന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'പൗരത്വ ഭേദഗതി നിയമം വിവേചനം ലക്ഷ്യമാക്കിയുള്ളതാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഭരണഘടനയുടെ മൂല്യങ്ങളെ ഈ നിയമം അവഗണിക്കുന്നു. ഭരണഘടനയെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ ഗുരുതരമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കും'. കാന്തപുരം പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി രൂപപെടുത്തിയിട്ടു സര്‍ക്കാര്‍ എന്ത് നേടാനാണെന്നും കാന്തപുരം ചോദിച്ചു. ലോകത്തെ ഏറ്റവും മനോഹരമായ രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ നമ്മുടെ വൈവിധ്യവും ബഹുസ്വര സംസ്‌കാരവും ഇല്ലാതായാല്‍ അസമത്വം ശക്തിപ്രാപിക്കുകയും രാജ്യം സാമ്പത്തികമായും സാംസ്‌കാരികമായും ദുര്‍ബലപ്പെടുകയും ചെയ്യും. ദീര്‍ഘവീക്ഷണത്തോടെ ജനങ്ങളുടെ ക്ഷേമം കരുതിവേണം സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കാനെന്നും കാന്തപുരം പറഞ്ഞു.