എ.ആര് ഫൗണ്ടേഷന് പ്രഥമ സുല്‍ത്താന്‍ ഹിന്ദ് അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക്
ഫെബ്രുവരി 28 ന് പൊന്നാനിയില്‍ നടക്കുന്ന അജ്മീര്‍ ഉറൂസ് പൊതുസമ്മേളനവേദിയില്‍ വച്ച് പുരസ്കാരദാനം നടത്തും.
പൊന്നാനി: എ ആര് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ സുല്‍ത്താനുല്‍ഹിന്ദ് അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാക്ക്. ഇന്ത്യയിലെ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ മുന്‍നിര്‍ത്തിയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് എ ആര് ഫൗണ്ടേഷന് ഭാരവാഹികള്‍ പറഞ്ഞു. ഫെബ്രുവരി 28 ന് പൊന്നാനിയില്‍ നടക്കുന്ന അജ്മീര്‍ ഉറൂസ് പൊതുസമ്മേളനവേദിയില്‍ വച്ച് പുരസ്കാരദാനം നടത്തും. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങിയതാണ് പുരസ്കാരം.
എ ആര് ഫൗണ്ടേഷന് ഭാരാവാഹികളായ കെ എം മുഹമ്മദ് കാസിം കോയ, സൈദ്മുഹമ്മദ് തങ്ങള്‍, സയ്യിദ് സീതികോയ തങ്ങള്‍ നീറ്റിക്കല്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, യഹിയ നഈമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.