മുസ് ലിം ആണെന്ന് കരുതി ഹിന്ദു യുവാവിനെ കന്‍വാര്‍ തീര്‍ത്ഥാടകര്‍ ക്രൂരമായി മര്‍ദിച്ചു (വീഡിയോ)
ലഖ്‌നൗ: മുസ് ലിം ആണെന്ന് കരുതി ഹിന്ദു യുവാവിന് നേരെ കന്‍വാര്‍ തീര്‍ത്ഥാടകരുടെ ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മര്‍ദനം തുടരുന്നതിനിടേയാണ് ഹിന്ദു യുവാവാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ, അക്രമികള്‍ പിന്തിരിയുകയായിരുന്നു.
Pious men brutally assaulted a man suspecting that he's a Muslim. Bhanwarlal Jain was killed because his killers thought that he's a Muslim.
— Alishan Jafri (@alishan_jafri) August 3, 2022
Yet nobody would lecture this growing set of men on radicalization. https://t.co/C3ZMJjWif9
നേരത്തെ മധ്യപ്രദേശിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മുസ് ലിമാണെന്ന സംശയത്തിന്റെ പേരില്‍ ഭിന്നശേഷിക്കാരനെയാണ് മധ്യപ്രദേശില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. തലയിലും മഖത്തും ക്രൂര മര്‍ദനത്തിന് ഇരയായ ഭന്‍വര്‍ലാല്‍ ജെയിന്‍ എന്ന വയോധികനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നീമുച്ചിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
'നീ മുഹമ്മദാണോ, നിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കൂ' എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ദിനേഷ് കുശ് വാഹ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് മര്‍ദനമെന്ന് ട്വിറ്ററില്‍ വീഡിയോ പങ്ക് വച്ച മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ വ്യക്തമാക്കി.
രാജ്യത്ത് സംഘപരിവാര്‍ വിദ്വേഷ പ്രചാരണവും ഹിന്ദുത്വരുടെ വംശഹത്യാ ആഹ്വാനവും വ്യാപകമായതോടെ മുസ് ലിംകള്‍ക്ക് നേരെയുള്ള ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഹിന്ദുത്വ ആക്രമണം വ്യാപകമായിരിക്കുന്നത്.