ഹരിദ്വാറില്‍ സൈനികനെ കന്‍വാര്‍ തീര്‍ത്ഥാടകര്‍ തല്ലിക്കൊന്നു; ആറുപേര്‍ അറസ്റ്റില്‍ (വീഡിയോ)
ഹരിദ്വാര്‍: ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25 കാരനായ സൈനികനെ ഹരിയാനയില്‍ നിന്നുള്ള കന്‍വാര്‍ തീര്‍ത്ഥാടകര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. ജാട്ട് റെജിമെന്റ് കരസേന സൈനികനേയാണ് വടികൊണ്ടും മറ്റും മാരകമായി അക്രമിച്ച് കൊലപ്പെടുത്തിയത്.
കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളില്‍ നിന്ന് ക്രൂരമായി മര്‍ദിച്ച് താഴേക്ക് തള്ളിയിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇന്ത്യന്‍ ആര്‍മിയുടെ ജാട്ട് റെജിമെന്റില്‍ നിന്നുള്ള ജവാന്‍ കാര്‍ത്തിക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങിയതായി ഹരിദ്വാര്‍ പോലിസ് സൂപ്രണ്ട് (റൂറല്‍) പ്രമേന്ദ്ര ദോഭാല്‍ പറഞ്ഞു.
Kartik Baliyan, an Army jawan from Sisauli in UP's Muzaffarnagar, who was returning after Kanwar pilgrimage was killed in clash between two Kanwariya groups- one from Panipat Haryana, other from Muzaffarnagar. An eyewitness recalls the incident that took place in Roorkee. pic.twitter.com/JCkNpsYFsh
— Millat Times English (@Millat_English) July 27, 2022
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അദ്ദേഹം പറഞ്ഞു. കാര്‍ത്തികിനെ ഹരിയാനയില്‍ നിന്നുള്ള കന്‍വാരിയന്മാര്‍ വടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് ആക്രമിച്ചതായി പോലിസ് പറഞ്ഞു.
വാഹനം മറികടന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം മറി കടന്നതില്‍ രോഷാകുലനായ ഹരിയാനയില്‍ നിന്നുള്ള കന്‍വാരിയകള്‍ കാര്‍ത്തിക്കിനെ ക്രൂരമായി മര്‍ദ്ദിച്ചു. സൈനിക ജവാന്‍ അവധിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മുസഫര്‍നഗര്‍ ജില്ലയിലെ സിസൗലി ഗ്രാമത്തില്‍ നിന്നുള്ള കാര്‍ത്തിക് ചൊവ്വാഴ്ച ഹരിദ്വാറില്‍ നിന്ന് ഗംഗാജലം ശേഖരിച്ച് തന്റെ സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം മടങ്ങുന്നതിനിടെയാണ് സംഭവം. പോലിസ് പറഞ്ഞു.
സുന്ദര്‍ (38), രാഹുല്‍ (20), സച്ചിന്‍ (25), ആകാശ് (21), പങ്കജ് (22), റിങ്കു (24) എന്നിവരെയാണ് പോലിസ് പിടികൂടിയത്. ഇവരെല്ലാം ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ചുല്‍ക്കന ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് എസ്പി (റൂറല്‍) പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.