വിമാനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

ഒരു വര്‍ഷം മുന്‍പാണ് ഇബ്രാഹിം ദുബെെയിലേക്കു പോയത്. വിമാനാപകടത്തില്‍ പരിക്കേറ്റ് ആദ്യം കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലായിരുന്നു.

Update: 2020-08-22 13:42 GMT

കല്‍പറ്റ: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയനാട് സ്വദേശി മരണപ്പെട്ടു.വെള്ളമുണ്ട തരുവണ കരിങ്ങാരി വലിയ പീടിയേക്കല്‍ ഇബ്രാഹിം(57) ആണു മരിച്ചത്.

ഒരു വര്‍ഷം മുന്‍പാണ് ഇബ്രാഹിം ദുബെെയിലേക്കു പോയത്. വിമാനാപകടത്തില്‍ പരിക്കേറ്റ് ആദ്യം കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മിംസിലേക്കുമാറ്റി. ഇന്നലെ ശസ്ത്രക്രിയക്കു വിധേയനായി.വെെകീട്ടോടെയാണു മരണം സംഭവിച്ചത്.

ഭാര്യഃ നൂര്‍ജഹാന്‍. മക്കള്‍ഃ ഫാഇസ്,ഫെെസല്‍,ഫൗസിയ.

Tags:    

Similar News