കാസര്‍കോട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി: നാല് ഏക്കര്‍ വഖഫ് ഭൂമി സര്‍ക്കാരിന് കൈമാറാന്‍ തീരുമാനം
ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍) ചെയര്‍മാനായ പി എം ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. വെന്റിലേറ്ററുകള്‍, ഐസിയുലാബ് ഉപകരണങ്ങള്‍, പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് 4 ഏക്കര്‍ 12 സെന്റ് സ്ഥലം സര്‍ക്കാരിന് കൈമാറാന്‍ തിരുമാനിച്ചതായി കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് അറിയിച്ചു. കൊവിഡിന്റെ പശ്ചാതലത്തില്‍ സര്‍ക്കാരിന് വിവിധ മേഖലകളില്‍ നിന്നും ലഭിച്ച സഹായങ്ങളുടെ വിവരങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍) ചെയര്‍മാനായ പി എം ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. വെന്റിലേറ്ററുകള്‍, ഐസിയുലാബ് ഉപകരണങ്ങള്‍, പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും വിതരണത്തിന് തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ടതടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കാന്നുള്ള സന്നദ്ധത ദുബായിലെ മലയാളി എഞ്ചിനിയര്‍മാരുടെ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.
ദുബായിലെ ഓവര്‍സീസ് മലയാളി അസോസിയേഷന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കെത്താന്‍ 100 ടിക്കറ്റ് നല്‍കുമെന്ന് അറിയിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്റെ 2000 പിപിഇ കിറ്റുകള്‍ മനേജിങ്ങ് ട്രെസ്റ്റി ടി കെ എ നായര്‍ കൈമാറി.