കശ്മീരി പ്രഫസര്‍ യുഎപിഎ കേസില്‍ അറസ്റ്റില്‍; പ്രതികാര നടപടിയെന്ന് ബന്ധുക്കള്‍
അഴിമതിക്കും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരേ പ്രതികരിച്ചിരുന്ന ഡോ. അബ്ദുല്‍ നായികിനെ പ്രതികാര നടപടിയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ശ്രീനഗര്‍: ഉദംപൂര്‍ ഗവ. ഡിഗ്രി കോളജിലെ അസി. പ്രഫസര്‍ യുഎപിഎ കേസില്‍ അറസ്റ്റില്‍. അസി. പ്രഫസര്‍ ഡോ. അബ്ദുല്‍ ബാരി നായിക് ആണ് അറസ്റ്റിലായതെന്ന് കശ്മീര്‍ വാല ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച്ച രാവിലെ 11ന് കോളജില്‍ നിന്നാണ് പ്രഫസറെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ റഊഫ് നായിക് പറഞ്ഞു.
20108ലെ കേസിലാണ് ബാരിയെ അറസ്റ്റ് ചെയ്തതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബാരിക്കെതിരേ എഫ്‌ഐആര്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍, ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
അഴിമതിക്കും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരേ പ്രതികരിച്ചിരുന്ന ഡോ. അബ്ദുല്‍ ബാരി നായികിനെ പ്രതികാര നടപടിയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
2018ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് തന്റെ സഹോദരനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ബാരിയുടെ സഹോദരന്‍ റഊഫ് പറഞ്ഞു.