വിദ്വേഷപരാമര്‍ശങ്ങള്‍: ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപിനെതിരേ എസ് ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

എസ്ഡിപിഐ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥിയുമായ എം എം താഹിറാണ് സംസ്ഥാന, ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും, ആലപ്പുഴ മണ്ഡലം വരണാധികാരി, ജില്ലാ പോലിസ് മേധാവി, മണ്ണഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കും പരാതി നല്‍കിയത്.

Update: 2021-03-22 12:26 GMT

ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിക്കെതിരേ എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥിയുമായ എം എം താഹിറാണ് സംസ്ഥാന, ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും, ആലപ്പുഴ മണ്ഡലം വരണാധികാരി, ജില്ലാ പോലിസ് മേധാവി, മണ്ണഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കും പരാതി നല്‍കിയത്.

കഴിഞ്ഞദിവസം ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ സന്ദീപ് വാചസ്പതി വോട്ടഭ്യര്‍ഥിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലേക്ക് അയക്കുന്നു എന്നും, അറുപതോളം പേരെ ഭാര്യയാക്കിക്കൊണ്ട് തീവ്രവാദികളെ പ്രസവിപ്പിക്കുകയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ തികഞ്ഞ ഇതര മതവിദ്വേഷവും വര്‍ഗീയധ്രുവീകരണവുമുണ്ടാക്കുന്നതാണ്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

വര്‍ഗീയതയും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ഇയാളുടെ പ്രകോപനപരമായ തിരഞ്ഞെടുപ്പ് പ്രചാരണം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാന്നെന്നും ആയതിനാല്‍ ഇയാളെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും അയോഗ്യനാക്കണമെന്നും എം എം താഹിര്‍ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. സന്ദീപിനെതിരേ 153 എ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയിലും ആവശ്യമുന്നയിച്ചിട്ടുണ്ട്.

Tags:    

Similar News